വയനാട് ചുള്ളിയോട് സ്വദേശിയായ യുവ ഐടി എൻജിനീയർ ലിയോ ഡേവിഡ് മൈക്രോ ഗ്രീൻ കൃഷിയിലൂടെ പുതിയൊരു വരുമാനമാർഗ്ഗം കണ്ടെത്തിയിരിക്കുകയാണ്. പച്ചക്കറി വിത്തുകൾ മുളപ്പിച്ച് പത്തുദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന മൈക്രോ ഗ്രീനുകൾക്ക് വിത്തുകളെക്കാൾ 40 ഇരട്ടി പോഷകഗുണമുണ്ടെന്നാണ് കണ്ടെത്തൽ. ഹോട്ടലുകളും ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നവരുമാണ് ഇതിന്റെ പ്രധാന ആവശ്യക്കാർ.